Wednesday, June 14, 2023

ഘർഷണ ബലം



   ഘർഷണ ബലം

പഠനനേട്ടങ്ങൾ:

*  ഘർഷണബലം എന്താണെന്ന് മനസ്സിലാക്കുന്നതിന്

*വിവിധതരത്തിലുള്ള ഘർഷണബലം ഏതെല്ലാമാണെന്ന് തിരിച്ചറിയുന്നതിന് 

*നിത്യജീവിതത്തിൽ ഘർഷണബലം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ തിരിച്ചറിയുന്നതിന്


വസ്തുക്കളുടെ ചലനംആരംഭിക്കുക,നിർത്തുക,ചലന ദിശയോ വേഗതയോ മാറ്റം വരുത്തുക,വസ്തുക്കളുടെ രൂപത്തിന് മാറ്റം വരുത്തുക എന്നിവയ്ക്ക് കാരണമാവുന്ന പ്രതിഭാസമാണ് ബലം. നിരവധി ബലങ്ങളിൽ ഒന്നാണ് ഘർഷണബലം.


 ഘർഷണ ബലം

  • ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി അനുഭവപ്പെടുന്നു .
  • ആപേക്ഷിക ചലനത്തെ എതിർക്കുന്ന ബലം
  • പ്രതലത്തിന് സമാന്തരമായി അനുഭവപ്പെടുന്നു .

 



വിവിധതരം ഘർഷണബലങ്ങൾ

ഘർഷണബലം രണ്ട് തരത്തിലുണ്ട്

  • ഉരുളൽ ഘർഷണം 
  • നിരങ്ങൽ ഘർഷണം

*ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവായിരിക്കും

* നിത്യജീവിതത്തിൽ ഘർഷണബലം ഗുണകരമായതും ഗുണകരമല്ലാത്തതുമായ സന്ദർഭങ്ങൾ

ഘർഷണം ഗുണകരമായ സന്ദർഭങ്ങൾ

ഘർഷണം ഗുണകരമല്ലാത്ത സന്ദർഭങ്ങൾ

വസ്തുക്കളെ പിടിക്കാൻ സഹായിക്കുന്നു

യന്ത്രങ്ങളുടെ തേയ്മാനം

തറയിലൂടെ നടക്കാൻ സഹായിക്കുന്നു

ഇന്ധനനഷ്ടം

തീപ്പെട്ടിക്കൊള്ളി തീപ്പെട്ടിയിൽഉരയ്ക്കുന്നു

ടയർ തേഞ്ഞ് തീരുന്നു

 





ഉപസംഹാരം

*ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി അനുഭവപ്പെടുന്നു .

* ഘർഷണബലം രണ്ട് തരത്തിലുണ്ട് ഉരുളൽ ഘർഷണം, നിരങ്ങൽ ഘർഷണം

 

*ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവായിരിക്കും


* നിത്യജീവിതത്തിൽ ഘർഷണബലം കൊണ്ട് ഗുണങ്ങളും ഗുണകരമല്ലാത്തതുമായ സന്ദർഭങ്ങൾ ഉണ്ട്.

MY POWER POINT PRESENTATION 

VIDEOS RELATED TO FRICTIONAL FORCE



FRICTIONAL FORCE-VIDEO
PHYSICS EXAM

ഘർഷണ ബലം

    ഘർഷണ ബലം പഠനനേട്ടങ്ങൾ: *  ഘർഷണബലം എന്താണെന്ന് മനസ്സിലാക്കുന്നതിന് *വിവിധതരത്തിലുള്ള ഘർഷണബലം ഏതെല്ലാമാണെന്ന് തിരിച്ചറിയുന്നതിന്  *നിത്യജീ...