ഘർഷണ ബലം
പഠനനേട്ടങ്ങൾ:
* ഘർഷണബലം എന്താണെന്ന് മനസ്സിലാക്കുന്നതിന്
*വിവിധതരത്തിലുള്ള ഘർഷണബലം ഏതെല്ലാമാണെന്ന് തിരിച്ചറിയുന്നതിന്
*നിത്യജീവിതത്തിൽ ഘർഷണബലം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ തിരിച്ചറിയുന്നതിന്
വസ്തുക്കളുടെ ചലനംആരംഭിക്കുക,നിർത്തുക,ചലന ദിശയോ വേഗതയോ മാറ്റം വരുത്തുക,വസ്തുക്കളുടെ രൂപത്തിന് മാറ്റം വരുത്തുക എന്നിവയ്ക്ക് കാരണമാവുന്ന പ്രതിഭാസമാണ് ബലം. നിരവധി ബലങ്ങളിൽ ഒന്നാണ് ഘർഷണബലം.
ഘർഷണ ബലം
- ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി അനുഭവപ്പെടുന്നു .
- ആപേക്ഷിക ചലനത്തെ എതിർക്കുന്ന ബലം
- പ്രതലത്തിന് സമാന്തരമായി അനുഭവപ്പെടുന്നു .
* വിവിധതരം ഘർഷണബലങ്ങൾ
ഘർഷണബലം രണ്ട് തരത്തിലുണ്ട്
- ഉരുളൽ ഘർഷണം
- നിരങ്ങൽ ഘർഷണം
*ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവായിരിക്കും
* നിത്യജീവിതത്തിൽ ഘർഷണബലം ഗുണകരമായതും ഗുണകരമല്ലാത്തതുമായ സന്ദർഭങ്ങൾ
ഘർഷണം ഗുണകരമായ സന്ദർഭങ്ങൾ |
ഘർഷണം ഗുണകരമല്ലാത്ത സന്ദർഭങ്ങൾ |
വസ്തുക്കളെ
പിടിക്കാൻ സഹായിക്കുന്നു |
യന്ത്രങ്ങളുടെ
തേയ്മാനം |
തറയിലൂടെ നടക്കാൻ സഹായിക്കുന്നു |
ഇന്ധനനഷ്ടം |
തീപ്പെട്ടിക്കൊള്ളി
തീപ്പെട്ടിയിൽഉരയ്ക്കുന്നു |
ടയർ തേഞ്ഞ്
തീരുന്നു |
*ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ
അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി
അനുഭവപ്പെടുന്നു .
* ഘർഷണബലം രണ്ട് തരത്തിലുണ്ട് ഉരുളൽ ഘർഷണം, നിരങ്ങൽ ഘർഷണം
*ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവായിരിക്കും
* നിത്യജീവിതത്തിൽ ഘർഷണബലം കൊണ്ട് ഗുണങ്ങളും ഗുണകരമല്ലാത്തതുമായ സന്ദർഭങ്ങൾ ഉണ്ട്.
MY POWER POINT PRESENTATION
No comments:
Post a Comment